പുലിയുടെ വാലിൽ പിടിച്ച് അയാൾ മരത്തിനുചുറ്റും ഓടുകയാണ്. വാലിലെ പിടുത്തം വിട്ടാൽ പുലി അയാളെ കൊന്നുതിന്നും. ഇതിനിടെ അയാൾക്ക് മറയായി നിന്ന് അയാളെ രക്ഷിച്ചത് മരമായിരുന്നു. ഇതായിരുന്നു ഇന്ത്യയിലെ പ്രശസ്‌തനായ ഒരു ചിത്രകാരന്റെ ഭാവനയിൽ രൂപമെടുത്ത ചിത്രം.
നിരവധിയാളുകൾ ആ ചിത്രപ്രദർശനം കണ്ടു. സ്വദേശികളും വിദേശികളുമൊക്കെ ചിത്രപ്രദർശനം കണ്ടു മടങ്ങവേ പ്രവേശനകവാടത്തിൽ വച്ച് ഒരു പത്രലേഖകൻ വിദേശിയെ തടഞ്ഞുനിർത്തി ചോദിച്ചുഃ പുലിയും മനുഷ്യനും എന്ന ചിത്രത്തെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? അത് ഇന്ത്യയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. തുടങ്ങിയിടത്തുതന്നെയാണല്ലോ പിന്നെയും പിന്നെയും എത്തുന്നത്.“ വിദേശി മറുപടി പറഞ്ഞു.
Generated from archived content: story2_apr.html Author: ajithan-chittattukara