ചുണ്ടുകൾ

മുൻപ്‌

ഇതുപോലെ

ഒരു നനഞ്ഞ മിഥുനത്തിലാണ്‌

എന്റെ ചുണ്ടുകൾ

അവൾക്ക്‌ നൽകിയത്‌

പകരം

അവളുടെ ചുണ്ടുകൾ

ഞാൻ മോഷ്ടിച്ചെടുത്തു

ആണ്ടെത്തവെ

ഈച്ചയാർക്കുന്ന

അവളുടെ ചുണ്ടുകളിൽ

ശാപശിലയായി

ഞാൻ നിവർന്നു കിടന്നു.

Generated from archived content: poem11_jun28_07.html Author: ajithan-chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here