പരൽമീനുകൾ

ശേഖരേട്ടൻ പരൽമീനുകൾ നിറഞ്ഞ ജലാശയത്തിലേക്ക്‌ ഏറെ നേരമായി നോക്കിയിരിക്കുമ്പോഴാണ്‌ ആ കാഴ്‌ച കണ്ടത്‌. ആസ്‌മ രോഗികളെപ്പോലെ, ജലോപരിതലത്തിൽ മുഖമുയർത്തി തിളച്ചുമറിയുന്ന പരൽമീനുകൾ പരസ്‌പരം വെട്ടിപ്പിടിക്കുന്നു! ഒറ്റപ്പെട്ടതെങ്കിലും ഞെട്ടലുളവാക്കുന്ന കാഴ്‌ച! വേദനിപ്പിക്കുന്ന തിരിച്ചറിവും ക്രമേണ വലുത്‌ ചെറുതിനെ വായിലാക്കി വിശപ്പടക്കുന്നത്‌ പരൽമീനുകളുടെ ലോകത്ത്‌ മാത്രമല്ല നടക്കുന്നതെന്ന്‌ ശേഖരേട്ടനു തോന്നി. അമേരിക്ക ഇറാക്കിനെ വിഴുങ്ങുന്നു. ഇറാക്ക്‌ അമേദ്യമായി മാറിക്കഴിഞ്ഞാൽ മറ്റൊരു ചെറുതിനുവേണ്ടി വായ്‌ തുറക്കുന്നു. എന്തിനധികം അയൽക്കാരൻ ഫിലിപ്പോസ്‌ മുതലാളി കൂലിപ്പണിക്കാരായ കോന്തപ്പനെയും കുടുംബത്തേയും വിഴുങ്ങിയതും താൻ കണ്ടതാണല്ലോ!

Generated from archived content: jan-story3.html Author: ajithan-chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here