പിതൃസ്മൃതി

മൂത്രവും നേത്രവും
മഞ്ഞയില്‍ മുങ്ങിയ
പന്ത്രണ്ടുകാരനെ-
പ്പണ്ടുതോളത്തെടുത്തു
പച്ചയിലയൊറ്റമൂലിക്ക്
മൂന്നുനാലു കാതം തളര്‍ന്നു
നടന്നുപോയതും
മടക്കയാത്രയില്‍
വരിക്കം കുളങ്ങരച്ചായ-
ക്കടയില്‍ വിവശമിരുന്നു
ചൂടുകടിക്കുന്ന
കടുംചായ കുടിച്ചതും
പിന്നെയുമെല്ലുകള്‍
ചിന്നുംവിധമെന്നെ-
ച്ചുമ്മിനടന്നതും
മാത്രം മതിയെന്റെ
സ്വന്തമച്ഛനെയുള്ളില്‍
സുരക്ഷിതം സൂക്ഷിക്കാന്‍

Generated from archived content: poem1_nov20_13.html Author: aduthala_jayprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English