എക്സ്‌ട്രാ ഇന്നിംഗ്‌സ്‌

കളിക്കു മുമ്പേ വാക്കുകളാൽ

കളിമിടുക്കിന്റെ നിയന്ത്രിത ഓവർ

നടക്കാൻ പോകുന്ന ചാവേറിന്റെ

തിരുനാവായിലേയ്‌ക്ക്‌ വചസിന്റെ

പളുങ്കു പടവുകൾ

നടുക്കു വസ്‌ത്രലോഭത്തിൽ

സുലഭയൗവ്വനത്തിന്റെ

അലസഗാനം

ചെവിക്കവധി

മിഴിക്കു നിധി

നടുവൊടിഞ്ഞ പഴയ

പടക്കുതിരകളുടെ

നനഞ്ഞ വായ്‌ത്താരിയുടെ

വിരസ വിവരണത്തെക്കാൾ

എനിക്ക്‌ പ്രിയങ്കരമവളുടെ

എക്സ്‌ട്രാ ഇന്നിംഗ്‌സ്‌.

Generated from archived content: poem7_apr10_07.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here