ആദ്യം സ്കൂൾ ജംഗ്ഷൻ
സത്യം നാട്ടുകാർ ഞങ്ങളുടെ
സംസ്കൃതിയുടെ തെളിവ്
പക്ഷേ കുട്ടികൾ കുറഞ്ഞ്
പള്ളുക്കൂടം പൂട്ടിയപ്പോൾ
ഉളള പേരിന്നഭിമാനവാം
ഉളളംതേങ്ങി മാഞ്ഞുപോയി.
പുതുപ്പണക്കാരൻ
പുതുക്കിപ്പണിഞ്ഞ്
ആതുരാലയത്തിന്
എഴുത്തിനിരുത്തിയപ്പോൾ
ആശുപത്രിമുക്ക്
പിച്ചവയ്ക്കും മുമ്പ്
അപമൃത്യുവിന്റെ
അക്കങ്ങൾ കൂടിയപ്പോൾ
അതിനും അകാലമരണം
ഇപ്പോൾ കളളുഷാപ്പ്
എപ്പോഴും തളളുമുന്തും
അകലങ്ങളിൽ നിന്നുപോലും
പകലം വരുന്നവർ
അറക്കുന്ന പുതിയ കീർത്തി
വെറുക്കുന്ന അട്ടയെ പോലെ
ദേശത്തിനു മുകളിൽ കടിച്ചുതൂങ്ങി
കിടക്കുകയാണ്
കുടഞ്ഞുകളഞ്ഞിട്ടും
ഉടലിൽ നിന്നുഢം വിടാതെ
Generated from archived content: poem6_nov23_06.html Author: aduthala_jayaprakash