ദുരാഗ്രഹം

ജയം മണക്കണം

ജയക്കൊടിപിടിക്കണം

പരാജിതന്റെ ചോരയാൽ

വീരവിജയ തിലകം

കളം നിറഞ്ഞു പൊരുതണം

കളി മിടുക്കിൽ വെല്ലണം

ശത്രുതല്ലിയാൽ

മിത്രമായിച്ചെകിടു-

മറ്റതും കാട്ടുവാൻ

പറഞ്ഞു മറഞ്ഞവൻ

പിതാമഹൻ

ചിത്രമായിച്ചിരിച്ചു

പ്രകാശമായി നെഞ്ചിലെ

സ്മരണ ഭിത്തിയിൽ

പിന്നെ വിരുന്നുകാരെ

കൊന്നു വീഴ്‌ത്തിയെങ്ങനെ

സമ്മാനമേറ്റുവാങ്ങും

സസ്യഭുക്കുകൾ ഞങ്ങൾ.

Generated from archived content: poem1_oct1_07.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here