അടുതലയും തലയും തമ്മിൽ
അകലാത്തൊരു ബാന്ധവമെന്നും
തലതൊട്ടൊരു ബന്ധം
തലമങ്ങനെ
പലതുളെളാരു ചന്തം
തലമുറകൾ കാത്തൊരു ചാർച്ച
ജനനം കൊണ്ടുള്രു ചേർച്ച
സർഗ്ഗാത്മകമൊരു വാഴ്‌ച
കവിതാത്മകമൊരു വേഴ്‌ച
ഒരു ശിരസും രണ്ടുടലും പോൽ
ഒരുമിച്ചൊരു കാഴ്‌ച
പിടി മണ്ണും മജ്ജയുമായി
പിരിയാത്തൊരു
കണ്ണായൊരുദ്വൈതത്തിൽ
സവിശേഷ വിശേഷം
കാടായൊരു നാടുവെടിഞ്ഞും
നഗരത്തിൽ കുടി പാർക്കും
സൽപ്പുത്രനു പെറ്റമ്മകൊടുക്കും
പേരായൊരു പെരുമ
രതിയെക്കാൾ
രുധിരത്തെക്കാൾ
രചനാത്മകമാകും
രസനീയത തൻ
രസതന്ത്രം
നാമാത്മകമാമെൻ
മൗലികത.
Generated from archived content: poem17_july.html Author: aduthala_jayaprakash