സ്ഥലംഃ ദൂരദർശനപ്പെട്ടി, സമയംഃദിവസത്തിലേതും, പ്രേക്ഷകർഃ സകല ഭൂനിവാസികളും പിന്നെ ഈ ഞാനും. വിഷയംഃ സ്‌ത്രീ പദവി. സ്‌ത്രീ എന്ന പ്രയോഗം തന്നെ അടിമത്ത സൂചകമാകകൊണ്ട് അത് തളളിക്കളയണമെന്നും പുരുഷപ്രയോഗം മേധാവിത്ത സൂചകമാകയാൽ അതിനെ കീഴ്‌പ്പെടുത്തണമെന്നും മഹാഭൂരിപക്ഷത്തോടെ പാസ്സാക്കി. ഇതുകേട്ട് പരുങ്ങലിലായ പുരുഷ നിയന്ത്രിതാവിന്റെ മുഖം കണ്ട് ഈ ഞാനും കരഞ്ഞുപോയി. ക്ഷമിക്കുകഃ സ്‌ത്രീ എന്ന് പ്രയോഗിക്കാൻ ധൈര്യം വരാത്തതുകൊണ്ട് പുരുഷി എന്നോ പെണ്ണത്തി എന്നോ പറയാം. അവർക്ക് എവിടെയും വേണ്ട പരിഗണന കിട്ടുന്നില്ലെന്ന് ശക്തമായി പ്രതികരിച്ചു. ചില സിംഹികളാകട്ടെ, പുരുഷന് അടിമയാകുന്ന പ്രക്രിയയാകയാൽ വിവാഹമെന്ന സങ്കൽപ്പം പോലും ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌തു. അപ്പോൾ എന്റെ അടുത്തിരുന്ന സ്വന്തം ഭാര്യയുടെ മുഖഭാവം ഞാൻ ശ്രദ്ധിച്ചുപോയി. എന്നാലും അടുത്ത രംഗം എനിക്കും ഭേഷായങ്ങ് പിടിച്ചു. ‘വിനയ എന്ന പറച്ചിലിന്റെ പൊരുള്, പഴമക്കാരായ നമ്മള് നിരീച്ചപോലല്ലെന്ന്, ഒരു കനച്ചേച്ചി* കാട്ടിത്തന്നത്’ ആണന്മാര് പോന്ന ഏത് സ്ഥലത്തും ഏത് സമയത്തും ചെല്ലാനും എടപെടാനും പെണ്ണൻമാർക്കും അവസരം വേണമെന്ന്. ആയിക്കോട്ടെ, ആണൻമാർക്കെല്ലാം അത് നല്ലോണം പോതിച്ചിരിക്കും. ഈ ഞാനും പറയുന്നു, ആയിക്കോളൂ, ആയിക്കോളൂ…പക്ഷേ! എന്റെ പെങ്ങളുമാരോട് ഈയുളേളാന് ഒരപേക്ഷയുണ്ട്. ഭാര്യ-ഭർത്താവ് എന്ന നിലയിലും, മക്കൾ-മാതാപിതാക്കൾ എന്ന നിലയിലും പ്രകൃതിനിയമം അംഗീകരിച്ച് കഴിയുന്ന കുറെ മനുഷ്യരും ഈ പൂമൊകത്തുണ്ട്. പെണ്ണിനെ പെണ്ണായും ആണിനെ ആണായും ഈ പൊറം കണ്ണുകൊണ്ട് കാണുന്നവർ, അതുകൊണ്ടുമാത്രം മനുഷ്യൻ എന്ന തോന്നൽ നഷ്‌ടപ്പൊതെ കുടുംബഭദ്രതയിൽ സ്വസ്ഥത കണ്ട് ജീവിക്കുന്നവർ, ആണും പെണ്ണുമെന്ന് അന്യോന്യം അംഗീകരിച്ച് ജീവിക്കാൻ ഇഷ്‌ടപ്പെടുന്നവർ അവരുടെ സ്വസ്ഥത നഷ്‌ടപ്പെടുത്തരുതേ…
*കനച്ചേച്ചി – പെൺ പോലീസ്
Generated from archived content: essay1-feb.html Author: abraham-koypalli