കൊന്നപൂക്കും വഴികളിലൂടെ
നിലാവിനാൽ നനുത്ത വയലിലൂടെ
ചിറവളർത്തിയ
പാഴ്‌ചെടിയുടെ ചിരിയിലൂടെ
നിലാനിറച്ചാർത്തേറ്റു നർത്തനമാടുന്ന
പൊൻ കതിർമണികളോടു
കളിവാക്കോതിപ്പോകും
ഇളംകാറ്റിലൂടെ….
കനിവുളള കാലങ്ങൾ കനിയട്ടെയിങ്ങനെ
ചിലകാലമോഹങ്ങളിങ്ങനെ
ഇനിയുമീ പുഴകളൊഴുകും
കടവിലുമീക്കരയിലും
ചെടികൾ പൂവിടർത്തും
ഉണ്മനനവിൽ ചിരിച്ചിടും
ചിറകെട്ടി നന്മ വിതച്ചിടും
ചിലകാലമോഹങ്ങളിങ്ങനെ…
പുഴയിൽ കുളിച്ചുകുളിച്ചവർ
പുഴയുടെ പൂഴി കവർന്നതില്ല
കുളം കുത്തി കിണർ കുഴിച്ചിടുന്നു
ഗതികെട്ടു ദാഹമകറ്റിടുവാൻ
അർക്കനും പതിതരോടിക്കണക്കായാൽ
അർത്ഥം മണക്കുന്നതെങ്ങനെയെങ്ങനെ.
Generated from archived content: poem7_apr.html Author: aashantazikam_prassannan