പീഡനക്കാലം

കൊച്ചനുജത്തിക്ക്‌

ചിത്തഭ്രമമെന്ന വാർത്തകൾ

കേട്ടു പകച്ചു; കിതയ്‌ക്കവേ

പീഢനക്കോലായിൽ

കോലാഹലക്കാഴ്‌ചകൾകണ്ടു

മദിച്ചു ചിരിച്ചും

ഭോഗക്രിയ ഹരിച്ചും

ശിഷ്‌ടം നുണയും

ദുശ്ശാസരഗന്ധം

മണക്കുന്നുണ്ടധികാര വൃന്ദങ്ങളിൽ.

ഇവിടെ ഞാനുമെന്നനുജത്തിയും

ശ്‌മശാന സന്ധ്യതൻ

ചിറകിലാണിന്നും

ഇവിടെ എവിടെയോ

ഇരുളിലായൊരു കനിവുറവ

വറ്റാതെയൊഴുകുന്നതറിയുന്നതിന്നും.

കാലം കൊത്തിവലിച്ച നോവിന്റെ

പൊട്ടിയൊലിച്ച നീരുകൾ നക്കി-

ത്തുടച്ചന്തർദാഹം ശമിപ്പിച്ച നാഴിക

വിനാഴിക ദിനരാത്രങ്ങളാണന്നുമിന്നും.

Generated from archived content: poem10_apr23.html Author: aashantazikam_prassannan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here