ഏ ഗോസിപ്പ് അക്കോർഡിങ് ടു ഹരിശങ്കരനശോകൻ: പുസ്തകപരിചയം

 

 

‘അപാരമ്പര്യത്തിന്റെ ഊർജപ്രവാഹം’ എന്നത് അപ്പന്റെ ഒരു കാവ്യാത്മക തമാശയായേ എപ്പോഴും തോന്നിയിട്ടുള്ളു. ഭാഷയിൽ തീർക്കുന്ന ഒരു ശില്പവും തുടർച്ചയില്ലാത്തതല്ല.

ഹരിശങ്കരനശശോകൻ എന്ന ഏറ്റവും പുതിയ തലമുറയിലെ കവിയെ വായിക്കുമ്പോൾ, മറ്റ് പുതുതലമുറാ മലയാള കവികളിൽ നിന്ന് അയാളെ വ്യത്യസ്തനാക്കുന്നതായി തോന്നിയിട്ടുള്ളത് മലയാള കാവ്യപാരമ്പര്യത്തിലുള്ള വേരും സാഹിത്യേതരമായ മേഖലകളിലുള്ള അറിവുമാണ് എന്നു പറഞ്ഞാൽ അയാൾ തന്നെയും തല്ലാൻ വന്നേക്കും എന്നറിയാതെയല്ല. അപരിചിതമായ അയാളുടെ കാവ്യവഴികളെ പൂർണമായി ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല എന്നു സമ്മതിക്കുക മാത്രമല്ല, പ്രതിഭ ‘ ധൂർത്തടിക്കുന്ന അയാളോട് എനിക്കു പരാതികൾ തന്നെയുമുണ്ട്.

അയ്യപ്പപ്പണിക്കരുടെ കവിതകളുടെ തുടർച്ചയായോ കുതിപ്പായോ ഇടർച്ചയായോ ആണ് ഞാൻ ‘എ ഗോസിപ്പ് അക്കോർഡിംഗ്…. ‘ വായിച്ചത്. വികടസരസ്വതി യഥാർത്ഥകവിത്വവുമായി ചേർന്നാടുന്ന രചനകൾക്കൊപ്പം അവളുടെ അലസ ഭാഷണം ഗോസിപ്പാവുന്നവയുമുണ്ട് ഈ കാവ്യ ലോകത്ത് എന്നു തോന്നി. അയ്യപ്പപ്പണിക്കരെ മാത്രമല്ല, വി കെ. എന്നെയും സ്വാംശ്വീകരിച്ച, അലസ പ്രയോഗമെന്നു പുറമെ തോന്നിപ്പിക്കുമ്പോഴും വാക്കുകളെ സൂക്ഷ്മ പ്രയോഗമാക്കുന്ന ഇയാളെ വായിക്കുക ആഹ്ളാദകരമാണെന്ന ക്ളീഷെ തന്നെ രേഖപ്പെടുത്തുന്നു.

ബോധപൂർവം അലസമെന്നോ ഭാരരഹിതമെന്നോ തോന്നിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് കവിത മോചനം പ്രാപിക്കുന്നതും കാക്കാതെയിരിക്കുന്നില്ല.

(കടപ്പാട്: വിശ്വനാഥൻ ഗോപാൽ)

പ്രസാധകർ: പാപ്പാത്തി പുസ്തകങ്ങൾ വില: 110 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here