പൊട്ടി പോകുന്നു പൊട്ടക്കലത്തിൽ
പൊട്ടിക്കരഞ്ഞല്ല പൊട്ടിച്ചിരിച്ച്
കെട്ട കാലത്ത് പെട്ടു പോയവർ, ഞങ്ങൾ
കൂട്ടു വിട്ടവർ ‘ചേട്ട’കളായവർ
പൊട്ടീ, നീ പോകിലും വെട്ടം പരക്കുമോ?
പെട്ടു പോയവർ ഞങ്ങൾ, കെട്ടചൂട്ടുകൾ
പൊട്ടീ, നീ പോകുന്നു കുറ്റിച്ചൂലുമായ്
ചുറ്റുമിരുട്ടാണ് ചീറ്റുന്നു പാമ്പുകൾ
പൊട്ടീ, നിൻ ചിരിയുടെ പൊരുളെന്ത്? ഞങ്ങൾ
പൊരുതി നേടിടും പൊൻവെട്ട മറിയുക.