വിജയരാജ മല്ലികയുടെ കവിത സമാഹാരം ദൈവത്തിന്റെ മകൾ ഇന്ന് വൈകിട്ട് 4.30ന് പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവ വേദിയിൽ വെച്ചാണ് പ്രകാശനം. മലയാളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നും ആദ്യമായാണ് ഒരു കവിത സമാഹാരം കേരളത്തിന് ലഭിക്കുന്നത്. ചടങ്ങിൽ കഥാകൃത്ത് വൈശാഖൻ പുസ്തകം പ്രകാശനം ചെയ്യും. ദീപ നിഷാന്ത്, ഇ. സന്ധ്യ, ശീതൾ ശ്യാം,കെ.ശിവകുമാർ എന്നിവർ പങ്കെടുക്കും. ചിന്ത പുബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
Home പുഴ മാഗസിന്