ചില്ലിനാൽ
നിർമ്മിക്കാം
ഗോപുരങ്ങൾ.
ചില്ലിൻെറ വിലയ്ക്കൊത്ത,
ഉയരത്തിൽ വീതിയിൽ,
പണിതെടുക്കാം കിനാവുകളായ് .
ദൃഢമല്ലാത്ത കണ്ണാടി പോലുള്ള ചില്ലിൽ,
കാഴ്ച വസ്തുവായ് പണിയാം.
തട്ടിയാലുടയുന്ന മൂല്യങ്ങളായ് ,
ചില്ലിട്ട കാഴ്ചകൾക്കായ് .
കോടികൾ വിലയുള്ള ചില്ലുഗോപുരങ്ങൾ ,
വീണാൽ കരയുന്ന ചില്ലിനാൽ,
കൊക്കിൻെറ കൊച്ചു പ്രതിമയുടെ,
ചുണ്ടുകളിലൊതുങ്ങുന്ന ചില്ലു രൂപങ്ങളാക്കാം.
മറവിയുടെ ചില്ലുകൂട്ടിൽ മറന്നു വച്ചവ ,
ഓർമിപ്പിക്കുന്ന പ്രതീകങ്ങളായ് .
Click this button or press Ctrl+G to toggle between Malayalam and English