പെണ്ണായ് പിറന്നതെൻ ശാപമോ…
പെണ്ണിന് വിലയിലാത്ത രാജ്യമോ…
ജാതിവെറി പൂണ്ട കാമമോ..
ജീവനു വിലയില്ലാത്ത കാലമോ
കഴുകന്റെ നഖങ്ങളാൽ വികൃതമീമേനി
കാറ്റത്ത് അലയടിച്ച വേദനകളേറെ..
നാവില്ല ഇനി അമ്മേന്നു വിളുക്കുവാൻ
നരഭോജി അറത്തു മാറ്റി കളഞ്ഞമ്മേ..
ഇനി പേടിയില്ലമ്മേ ഈ ലോകത്ത്
ഏഴുനാൾ അലറികരഞ്ഞ ആസിഫയുണ്ടമ്മേ
ഇരുമ്പിന്റെ വേദന സഹിച്ച ഒരുപാട്
നിർഭയയുണ്ടമ്മേ
എരിഞ്ഞടങ്ങിയ ഒരുപാട് സ്വപ്നങ്ങളുണ്ടമ്മേ…
ഇവിടെ ജാതിയെന്ന ഭയപ്പാടില്ലമ്മേ
ചിതയിലെ കനലുകളണയുകില്ല ..
ചിതയെരിച്ചവന്റെ ചിതയൊരുക്കുoവരെ
അഗ്‌നിയായ് പിറക്കുമൊരുനാൾ
അസുരന്റെ അന്തകയായനാൾ
പെണ്ണേ നിനക്ക് നീ തന്നെ കാവലാകണം
പോരിനു വരുന്നവന്റെ കഴുത്തറക്കണം
നിന്റെ നീതിക്കായ്”ഫൂലൻദേവിയായ് പിറക്കണം
നീതിയില്ലാത്ത മണ്ണിൽ നീ “തീ”യായി മാറണം