തൃശൂര്‍,
ഒരു സെന്റി മീറ്ററിനും അഞ്ചു സെന്റി മീറ്ററിനും ഇടയിലുള്ള നഗ്നനേത്രങ്ങള്‍ കൊണ്ട് വായിക്കുവാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയതും വ്യത്യസ്തവുമായ 3137 പുസ്തകങ്ങള്‍ രചിച്ച് 2016 -ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ സത്താര്‍ ആദൂര്‍ ഗിന്നസ് ബുക്കിന്റെ പുതിയ പതിപ്പായ 2019 എഡിഷനില്‍ സ്ഥാനം പിടിച്ചു.
ഗിന്നസ് ബുക്കിന്റെ 102- ആം പേജില്‍ ഇന്‍ ഫോക്കസിലെ കളക്ഷന്‍ വിഭാഗത്തിലാണ് സത്താര്‍ ആദൂറിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് . ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് രണ്ട് വര്‍ഷം പ്രസ്തുത റേക്കോര്‍ഡ് ലോകത്തിലെ ആരാലും ബ്രൈക്ക് ചെയ്യാതിരുന്നാല്‍ മാത്രമാണ് ഗിന്നസ് ബുക്കില്‍ പേര് വരികയുള്ളു എന്നതാണ് ഗിന്നസ് ബുക്കിന്റെ റൂള്‍സ്. ആയതുകൊണ്ട് തന്നെ ഗിന്നസ് റെക്കോര്‍ഡ് നേടിയാലും പലപ്പോഴും അത് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാറില്ല . 2014 നു ശേഷം ഗിന്നസ് ബുക്കില്‍ പേര് വരുന്ന ആദ്യത്തെ മലയാളിയാണ് സത്താര്‍. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ കേരളീയനും.
സാഹിത്യ പ്രവര്‍ത്തനം നടത്തി ഗിന്നസ് നേടിയ ആദ്യത്തെ ഏഷ്യക്കാരനെന്ന അപൂര്‍വ നേട്ടത്തിനുടമയായ ഗിന്നസ് സത്താര്‍ ആദൂര്‍ ഗിന്നസുകാരുടെ സംഘടനയായ ഓള്‍ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സി (AGRH) ന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.
Click this button or press Ctrl+G to toggle between Malayalam and English