പുസ്തക സമ്മാനം

download-1
വായന പക്ഷാചരണത്തിന്‍റെ ഭാഗമായി കാലടി എസ്എൻഡിപി ലൈബ്രറിയുടെ നേതൃത്വത്തിൽ പാറപ്പുറം മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽപി. സ്കൂളിന് ലൈബ്രറി പുസ്തകങ്ങൾ നൽകി. കുട്ടികൾക്ക് വായിച്ചു വളരാൻ 1000 രൂപയുടെ പുസ്തകങ്ങളാണ് സ്കൂളിന് സമ്മാനമായി നൽകിയത്. ഇതോടനുബന്ധിച്ച് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹകരണത്തോടെ വിപുലമായ പുസ്തക പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചു.

കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സെബാസ്റ്റ്യൻ പോൾ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ് കെ.ബി. സാബു, എം.വി. ജയപ്രകാശ് എന്നിവർ പുസ്തകങ്ങൾ സ്കൂളിനു കൈമാറി. പി. തന്പാൻ മുഖ്യപ്രഭാഷണം നടത്തി. രാധാ മുരളീധരൻ, സ്കൂൾ പ്രധാനാധ്യാപിക എ.എസ്. സുമാകുമാരി, സി.വി. പ്രിയ, എസ്. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here