ഗസലിന്‍റെ നൊമ്പരം

gazalinte92ഒരു ഗസലിന്‍റെ നൊമ്പരം ഹൃദയത്തിലും

സിരകളിൽ പടരുന്ന ലഹരിയിലും

കഴിഞ്ഞ ഗതകാല സ്മരണകളും

പിരിയാൻ കൊതിക്കാത്ത വേദനയും

ഗുലാമലിയുടെ കരൾ പൊട്ടും കവിതയും

അതിനൊത്ത നിൻ താള ചുവടുകളും

സ്വര വീണയും പിന്നെ പാദസരങ്ങളും

കരി മിഴിയെഴുതിയ നിൻ നോട്ടവും

അരങ്ങൊഴിഞ്ഞു.. സ്വർണ്ണ വിളക്കണഞ്ഞു

തിരി താഴ്ത്തി നിദ്രയെ സ്വീകരിച്ചു

അരികത്തു നീ വന്നു സ്വപ്ന സംഗീതമായ്

അതിൽ വീണലിഞ്ഞു ഞാൻ സ്വയം മറന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here