ഗേ​റ്റ്‌​വേ ലി​റ്റ്ഫെ​സ്റ്റ്

dv9qw9oxkaaszrd_2

രാജ്യത്തെ വനിതാ എഴുത്തുകാർ മുംബൈയിൽ ഒത്തുകൂടുന്നു . ഇന്ന് മുതൽ 24 വരെ നരിമാൻപോയിന്‍റിലെ എൻസിപിഎയിൽ അരങ്ങേറുന്ന ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റ് രാജ്യത്തെ എഴുത്തുകാരികൾക്കാണ് സമർപ്പിക്കപ്പെട്ടതാണ് .നാലാം പതിപ്പിൽ രാജ്യത്തെ പ്രമുഖ അമ്പത് എഴുത്തുകാരികൾക്ക് പുറമേ സാഹിത്യത്തിലും സിനിമയിലും പ്രതിഭ തെളിയിച്ച 20 യുവ എഴുത്തുകാരികളും പ്രമുഖ എഴുത്തുകാരും ഫെസ്റ്റിൽ പങ്കെടുക്കും മലയാളം, അസമീസ്, അഹിരാണി, ബംഗാളി, ഭോജ്പുരി, ഇംഗ്ളീഷ്, ഗുജറാത്തി, ഹിന്ദി, ഖാസി, കഷ്മീരി, കൊങ്കണി, കൊസാലി, മറാത്തി, മണിപ്പുരി, മൈഥിലി, ഒഡിയ, പഞ്ചാബി, സിന്ധി, തെലുഗു, കന്നഡ, തമിഴ് ഭാഷകളാണ് ത്രിദിന സാഹിത്യോത്സവത്തിൽ പ്രതിനിധീകരിക്കപ്പെടുക.

ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റ് വുമണ്‍ റൈറ്റർ ഓഫ് ദി ഇയർ ബഹുമതി പ്രമുഖ ബംഗാളി എഴുത്തുകാരി ബേബി ഹൽദാറിനു ഉദ്ഘാടന ചടങ്ങിൽ സമർപ്പിക്കും. ഹൽദറുടെ ആത്മകഥയായ ആലോ ആന്ധരി (സാധാരണമല്ലാത്ത ഒരു ജീവിതം) 13 വിദേശ ഭാഷകളുൾപ്പടെ 24 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനാളുകൾക്ക് വായനയുടെ ഉൻമാദം പകരുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here