കാലിക്കുറ്റിയും ബുക്കുമെടുത്താലും
ഗ്യാസ്സുണ്ടായിരം പൊഴിയട്ടെ…
അറുപതെനിക്കും പോരട്ടെ…
വീട്ടുപടിമ്മേൽ വെയ്ക്കാം ഞാൻ.
തീയും മണവും ഉയരണ്ടെ…
വയറും മനവും നിറയണ്ടെ…
അറുപതെനിക്ക് നിർബന്ധം
വീട്ടുപടിമ്മേലെത്തിക്കാൻ.
അറുപതിനെന്തിനു നിർബന്ധം
കൂലിക്കെന്തേ… കുറവുണ്ടോ..?
ബില്ലിൽ നിനക്കും ചേർത്തില്ലെ..
ഇനി പണമ്മില്ലെന്നുടെ കൈയ്യിൽ നിനക്കായി.
അറുപതു കൊടുക്കൂ മുത്തച്ഛാ..
അറുപതു വയസ്സ് കഴിഞ്ഞില്ലെ..
അറുപതിനെന്തിനു ശാഠ്യം വീണ്ടും
അറുപതു പോണെ പോകട്ടെ..
നിയമം നോക്കി മുത്തച്ഛൻ…
പേരക്കിടാവെ പതറാതെ…
അറുപതു പോയാൽ അഴിമതിയാകും
അറിയും നിയമം പാലിക്കാം..
അറുപതിൻ മൂല്യം നീ അറിയണമെങ്കിൽ
ഇനിയും അമ്പത് കഴിയേണം.
അറുപത് തന്നാൽ പടിമ്മേലെത്തും
അറുപത് എനിക്കത് നിർബന്ധം
അറുപതും ഇല്ലേൽ റോഡിലിരിക്കും
അറുപതുകാരാ ചുമന്നാലും.
ബില്ലും നോക്കി പണവും വാങ്ങി
മുപ്പതുക്കാരൻ പായുന്നൂ….
റോഡിലിരിക്കും ഗ്യാസ്സിനെ നോക്കി
അറുപതുക്കാരൻ കരയുന്നെ.
എഴുതിയ നിയമം അച്ചടി മാത്രം
പ്രവർത്തിക്കില്ലവ ഒരുനാളും
കണ്ണു തുടച്ചാ അറുപതുക്കാരൻ
പേരക്കിടാവിനോടോതുന്നെ…..!