ഉർവാരുക ബന്ധനം പോലുള്ള ജന്മബന്ധനം
അറുത്തെടുത്തു, പകുത്തെടുത്തചെറുനിദ്രതൻ
നദികളൊന്നായിചേർത്തമരണമാം
മഹാനിദ്രതന്നബ്ധിയിലേക്കുള്ളൊരാ
മായാപ്രയാണവീഥിയിൽനിന്നും
ക്ഷണനേരം പിൻതിരിഞ്ഞപ്പോൾ ….
കരളിൽകനലെരിയുന്നു കൂട്ടരെ
അകലെയാലോലമാമകലുന്നാത്മചേതന
ശബ്ദ മുഖരിതമുകിലുകൾ മൗനനിളകൾക്ക് വഴിമാറിയോ
മൺചിരാതിൽതെളിയും,
ചെറു പ്രണയനാളം പോലെയല്ലീ –
മൗനമെന്നുള്ളിൽലുയരുന്നഗ്നിതൻ
അക്ഷിപോൽ തിരയുന്നുമറ്റെന്തിനേയോ
വിജനമാംവഴിത്താരകൾ വിറയാർന്നു-
നിൽക്കും വെൺനഗരങ്ങളും
അതിൽചിറകറ്റകിനാതുമ്പിതൻ-
നനവാർന്നൊരായിരം മിഴികളും
കണ്ണുചിമ്മാതെ ,കാതുകൂർപ്പിച്ചു
എതിരെവരുന്നവരെല്ലാംയെതിരിയായ് നിനച്ചു
വൻമരത്തിൻചായയിൽ തനിച്ചായിടു മ്പോൾ
അനന്തമാം വഴിത്താരയിലെത്തിനോക്കും
മിഴികൾ ,മൊഴികൾ കാതോർത്തു
റോഡിൻ നടുവിലായി ചിറകുരുമ്മി ചിറകുരുമ്മി
പോക്കുവെയിലിൻ കുളിർമാരികൊള്ളും-
രണ്ടിണ പ്രാവിൻ നർമ്മസല്ലാപം
അതിലൊന്നു ചൊല്ലി മറ്റൊന്നിനോട് മെല്ലെ-,
മനുഷ്യനെന്ന മർക്കടൻ സുന്ദരൻ അതിഭയങ്കരൻ
ശകടമായി ശടെന്നു ഗമിച്ചിടുന്നിതിലെടോ
നമ്മുക്കുവേഗം പറന്നകന്നെക്കാം
ഇല്ലടോ,..
ഈ പകലിൽ കണ്ടതില്ലതിലൊന്നിനെയും, ഞാനെടോ
ശക്തി കൊണ്ടവനേഴുലോകവും പാരിലെത്തിച്ചു
വൈഭവം കൊണ്ടവൻ വാനം താഴെയെത്തിച്ചു
ധീ യെന്നതേരിലേറി വെളിച്ചമെത്തുന്ന-
ദിക്കിലെല്ലാം വിത്തെറിഞ്ഞു
കാറ്റെത്തന്ന നേരം കൊണ്ട്-
വിളവെടുക്കും ധിഷണാശാലിയവൻ
കരയിലെ വമ്പുകാട്ടും കൊമ്പനാംകരിയിവന് –
കരിയിലക്കു തുല്യം ധീരനവൻ
എങ്കിലും ഇന്നവൻ കാഴ്ചക്കപ്പുറത്തുള്ളൊരാ
ക്ഷുദ്ര ജീവിയായ് കണ്ണുപൊത്തി കളിക്കുന്നു
അതവനെ കണ്ടെത്തി സാറ്റടിച്ചെന്നാൽ
അവനുടെ ജീവൻ കൊണ്ട്കടന്നു കളയും
അതു കണ്ടെത്താതിരിക്കുവാൻ കൂരക്കുള്ളിൽ-
പതുങ്ങി നിൽപ്പാണ്,
അതുകേട്ടുനിന്ന പെൺപ്രാവുറക്കെ –
ചിരിച്ചു പറന്നുയർന്നു ചൊല്ലി
മനുഷ്യനെന്ന മർക്കടൻ സുന്ദരൻ അതിഭയങ്കരൻ
ശകടമായി ശടെന്നു ഗമിച്ചിടുന്നിതിലെടോ
അത്കേട്ടുനിന്നിണപ്രാവു കൂടെ പറന്നകന്നുറക്കെചൊല്ലി
മനുഷ്യനെന്ന മർക്കടൻ സുന്ദരൻ അതിഭയങ്കരൻ
വെന്നിക്കൊടിനാട്ടിയ ശകടമായി ശടെന്നു ഗമിച്ചിടുന്നിതിലെടോ.
ഉർവാരുക ബന്ധനം പോലുള്ള ജന്മബന്ധനം അറുത്തെടുത്തു,
പകുത്തെടുത്ത ചെറുനിദ്രതൻ നദികളൊന്നായി ചേർത്ത-
മരണമാം മഹാനിദ്രതന്നബ്ധിയിലേക്കുള്ളൊരാ-
മായാപ്രയാണവീഥിയിൽ,
പുഞ്ചിരിക്കുമൊരു പ്രതീക്ഷയാം
നിശാഗന്ധിപൂത്തുലഞ്ഞു നിന്നു
നല്ല കവിത
Nalla kavita ☺️
Valare manoharam?? iniyum orupadu ezhuthan deivam anugrahikatte ?