തന്റെ ആദർശങ്ങളിൽ അടിയുറച്ചു നിന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ നയിച്ച മഹാത്മാവിന്റെ കർമ്മനിരതമായ ജീവിതത്തെ വരച്ചിടുന്ന അന്വേഷണത്മകമായ കൃതി
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാക്കിത്തീർത്ത ജീവിത ഘട്ടത്തിന്റെ രേഖപ്പെടുത്തൽ.ഗാന്ധിയെ രാഷ്ട്രീയ സമരങ്ങളുടെ വേദിയിലേക്ക് പിടിച്ചുകയറ്റിയ ദക്ഷിണാഫ്രിക്കൻ ജീവിതത്തിന് ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭൂമികയിലേക്കുള്ള അദ്ദേഹത്തിൻറെ കടന്ന് വരവ് മുതൽ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷമുള്ള സാമൂഹിക -രാഷ്ട്രീയ അവസ്ഥകളിൽ മനംനൊന്തും അവസാനം സ്വന്തം ജീവൻ തന്നെ സമർപ്പണം ചെയ്യേണ്ടി വരുന്നതുവരേക്കുള്ള ആ ജീവിത പൂർണതയെ വിശകലനാത്മകമായി സമീപിക്കുന്നു ഈ ജീവചരിത്രം .
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ലോകസമൂഹത്തിന് അദ്ദേഹം മുന്നോട്ടു വെച്ച ജീവിതോദാഹരണവും ഗാന്ധിസത്തിന്റെ പ്രസക്ത്തിയും ചർച്ച ചെയ്യുക മാത്രമല്ല വ്യക്തി ജീവിതത്തിലും ,സാമൂഹിക നേതൃത്വത്തിലും അദ്ദേഹത്തിൻറെ മിഴിവുകൾ പാളിപ്പോയ സംഭവങ്ങളേയും അന്വേഷണ വിധേയമാക്കുന്നു ‘ഗാന്ധി ഒരന്വേഷ’ണത്തിന്റെ രണ്ടാം ഭാഗം .
പ്രസാധകർ ഡി സി ബുക്ക്സ്
വില 275 രൂപ
Click this button or press Ctrl+G to toggle between Malayalam and English