ഓഫീസറുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഗാന്ധിജിയുടെ ഛായാചിത്രത്തെ നോക്കി അയാൾ പറഞ്ഞു:
“സാർ, എൻ്റെ കൈയിൽ അത്രയും പണമില്ല.”
“എങ്കിൽ, പിന്നെ വരൂ.”
ഓഫീസർ മുഖമുയർത്താതെ അറിയിച്ചു.
അല്പനേരം കൂടി അവിടെ നിന്ന ശേഷം അയാൾ പുറത്തേയ്ക്കിറങ്ങി.
ഓഫീസർക്കുള്ള ചായയുമായി വന്ന പയ്യൻ, അയാളുടെ മുഖത്തെ നിരാശ കണ്ട് കാര്യം തിരക്കി.
” സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ രണ്ടായിരം രൂപ കൊടുക്കണമെന്ന് !”
അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഈ ഓഫീസറുടെ ഇരട്ടപ്പേര് എന്താണെന്നറിയാമോ? ഗാന്ധി! എന്നു വച്ചാൽ കാശ്. രണ്ടായിരത്തിൽ കുറഞ്ഞൊരു ഇടപാട് മൂപ്പർക്കില്ല.”
പയ്യൻ പറഞ്ഞു .
അയാൾ മിഴിച്ചു നിൽക്കെ പയ്യൻ പാട്ടും പാടി അകാത്തയ്ക്കു ചെന്നു.
‘ഗാന്ധിയെന്നാൽ കാശെടാ,
കാശില്ലാത്തോൻ ശവമെടാ….’