ലോക സാഹിത്യകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ 91 ജന്മവാർഷികം ലോകം ഇന്ന് ആഘോഷിക്കുകയാണ്. മക്കോണ്ടയുടെ കഥാകാരൻ ലാറ്റിനമേരിക്കൻ സാഹിത്യത്തെ ലോകമാകെ സുപരിചിതമാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച വ്യകതിത്വമാണ്. മാർകേസിന്റെ രചനാ ലോകത്തോടുള്ള ആദര സൂചകമായി ഗൂഗിൾ മാർകേസ് കൃതികളിലെ ലോകത്തെ ഡൂഡിലാക്കി അവതരിപ്പിച്ചിരിക്കുകയാണ്. മാജിക്കൽ റിയലിസത്തിന്റെ സൗന്ദര്യം വായനക്കാരിലെത്തിച്ച മാർകേസിനെ ലോക പ്രശസ്തനാക്കിയത് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലാണ്.
ലാറ്റിനമേരിക്കൻ ജീവിതത്തിന്റെ സ്വാഭാവികതയും അസ്വാഭാവികതയും അക്ഷരങ്ങളിലൂടെ ലോകത്തിന് നൽകിയ എഴുത്തുകാരനെത്തേടി നോബൽ സമ്മാനമടക്കമുള്ള ബഹുമതികളും എത്തി. കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ, കോളറക്കാലത്തെ പ്രണയം), ഓട്ടം ഓഫ് ദ് പേട്രിയാര്‍ക്ക്, ലീഫ് സ്‌റ്റോം, ഇന്‍ എവിള്‍ അവര്‍, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, സ്‌റ്റോറി ഓഫ് എ ഷിപ്‌റെക്ക്ഡ് സെയിലര്‍ തുടങ്ങിയവയാണ് പ്രധാന കൃതികൾ. എഴുത്തുകാരൻ എന്നതുപോലെതന്നെ പത്രപ്രവർത്തന രംഗത്തും തന്റേതായ കയ്യൊപ്പ് ചാർത്താൻ മാർകേസിന് സാധിച്ചിരുന്നു