തൃക്കാക്കര സാസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ജി സ്മാരക പുരസ്കാരം അന്തരിച്ച കവി ചെമ്മനം ചാക്കോയുടെ കുടുംബം ഏറ്റുവാങ്ങി. സാംസ്കാരിക കേന്ദ്രം വാര്‍ഷികത്തോടനുബന്ധിച്ച് സംഘാടകര്‍ പുരസ്കാരം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചെമ്മനത്തിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ചടങ്ങ് നടത്താനായില്ല. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ചെമ്മനം. മാവേലിപുരം ഓണം പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ജസ്റ്റീസ് സി.എൻ. രാമചന്ദ്രന് നായരില്‍ നിന്ന് ചെമ്മനത്തിന്റെ കുടുംബാംഗങ്ങള്‍ അവാർഡ് സ്വീകരിച്ചു. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പോള്‍ മേച്ചേരി അധ്യക്ഷനായിരുന്നു.
Home പുഴ മാഗസിന്