ജി.അരവിന്ദന്റെ സ്വകാര്യശേഖരം പുനെ നാഷണല്‍ ഫിലിം ആര്‍ക്കൈവിന്

വിഖ്യാത സംവിധായക ജി.അരവിന്ദന്റെ സ്വകാര്യശേഖരം പുനെ നാഷണല്‍ ഫിലിം ആര്‍ക്കൈവിന് കൈമാറി. ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വെച്ച് അരവിന്ദന്റെ മകന്‍ രാമു അരവിന്ദനാണ് ചിത്രങ്ങളുടെ ശേഖരം ആര്‍ക്കൈവ്‌ ഡയറക്ടര്‍ പ്രകാശ് മഗ്ദുമിന് കൈമാറിയത്. അരവിന്ദന്റെ കുടുംബവീട്ടില്‍ സൂക്ഷിച്ചിരുന്ന സിനിമകളുടെ പ്രിന്റുകള്‍, സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, മറ്റു ഫോട്ടോകള്‍ എന്നിവ കൈമാറിയവയില്‍ ഉള്‍പ്പെടുന്നു.

രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് വെച്ച് നടന്ന അരവിന്ദന്‍ സിനിമകളുടെ പ്രദര്‍ശനസമയത്ത് അരവിന്ദന്റെ ഭാര്യയോടും മകനോടും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ശേഖരം കൈമാറിയതെന്ന് പ്രകാശ് മഗ്ദും പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English