ഇനി മരണമൊരു വിരുന്നുകാരനായെത്തുന്നു
മലർക്കളം തീർത്തു വച്ചൊരു പുലരിയിൽ.
ഒന്നാം ഖണ്ഡത്തിൽ വിരിഞ്ഞ ചെന്താമര രണ്ടാം വരിയിൽ
ചിരിച്ച തുളസിയില …
മൂന്നാം നിരയിൽ
മിഴിവേകിയതുപോലെ
നാലാം പടം നിറഞ്ഞ കച്ചോല അഞ്ചാംവരിയഞ്ചിതൾ നീട്ടിയ ദീപമിഴികൾ ആറാം വരിതീരും മുമ്പ് മറിഞ്ഞു വീണല്ലോ ഹൃദയ പൂവിതളുകൾ…..
പൂക്കളം തീർത്ത നിൻ നടുവിലൊരു ചിത്രം പൊടുന്നനേ വച്ചു. നിനക്കുള്ളയാദരവിന്റെ പൂച്ചക്രം. ഞെട്ടറ്റുവീണ നിമിഷാർദ്ധത്തിൽ, കരയിലിത്ര നാൾ നീ നടന്നതെന്തിനെന്നോർത്തുവാ ?
ഇനിയേതു കടലിലേക്ക് പോകുന്നു നീ ഇനിയേതു നടനങ്ങളാടുന്നു നീ ഇനിയാരോട് പൊളി പറയേണ്ടു നീ… ഇനിയാരെയെല്ലാം ചതിക്കേണ്ടു നീ…. ഇനിയൊരു പിടിയന്നത്തിനായി ഇരന്നെവിടെല്ലാം കേഴേണ്ടു നീ…
കുഞ്ഞിന് ജീവ മുലനൽകുവാൻ , കുഞ്ഞുകുപ്പായത്തിൽ പടം വരയ്ക്കുവാൻ എവിടെല്ലാം നിന്നെ തിരയേണ്ടു നൂനം കടപുഴകിയൊരു മരം പോലെ നീ കടൽ വിഴുങ്ങിയ കരപോലെ,