എല്ലിസ് ഐലൻഡിൽ നിന്ന് – അമേരിക്കൻ അനുഭവക്കുറിപ്പുകൾ

അമേരിക്കയിൽ കുടിയേറിപ്പാർത്ത മലയാളികളുടെയും അവരെ സന്ദർശിച്ചവരുടെയും അനുഭവങ്ങളുടെ ഒരു സമാഹാരം എല്ലിസ് ഐലൻഡിൽ നിന്ന് തയ്യാറായിക്കഴിഞ്ഞു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ, പ്രവീൺ വർഗ്ഗീസിന്റെ  ഓർമ്മകൾക്ക് മുന്നിൽ ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു . ഏറെ വിസ്‌തൃതമായ ഈ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന  ഏതാനും സമാനഹൃദയരെ ഒന്നിപ്പിച്ച് അവരുടെ ആത്മഭാഷണം ഒരു കുടക്കീഴിലാക്കി സഹൃദയ സമക്ഷം സമർപ്പിക്കണം എന്ന ഒരാഗ്രഹത്തിൽ നിന്ന് രൂപം കൊണ്ടതാണ് ഈ സമാഹാരം.

ആമി ലക്ഷ്‌മി യും ബിന്ദു ടിജി യും ചേർന്ന് എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ സി  രാധാകൃഷ്ണൻ, ഡോക്ടർ. എം വി പിള്ള ,  പി ടി  പൗലോസ്,  ലൗലി  വർഗ്ഗീസ്, കെ  വി  പ്രവീൺ, അനിലാൽ ശ്രീനിവാസൻ, കെ  രാധാകൃഷ്ണൻ, സംഗമേശ്വരൻ മാണിക്യം,  ലാസർ മണലൂർ, സന്തോഷ് പാല, ഷാജൻ ആനിത്തോട്ടം, രവി രാജ, കുഞ്ഞുസ്, ആമി  ലക്ഷ്‌മി, ബിന്ദു  ടിജി എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നു .

പ്രതിജനഭിന്നമായ ജീവിത സമ്മർദ്ദങ്ങളുടെ ശക്തിവിശേഷത്താലോ സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥയാലോ ജീവിത സൗകര്യങ്ങളുടെ മാസ്‌മരികതയാലോ അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുവാൻ ഇടവന്നവരാണ് ഞങ്ങൾ .  അതിജീവനത്തിന്റെ പാതയിൽ ഞങ്ങൾ നേരിട്ട  തീക്ഷ്‌ണമായതും അല്ലാത്തതു മായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയാ ണ് ഇതിലെ പതിനഞ്ചു അനുഭവക്കുറിപ്പുകൾ . ആശങ്കയും, ആനന്ദവും, ആശ്ചര്യവും,  പ്രതീക്ഷയും,  പ്രതിഷേധവും തുടങ്ങി  വൈവിധ്യമാർന്ന വികാരങ്ങളെ രൂപശിൽപ്പമായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. തൃശ്ശൂർ പുലിസ്റ്റർ ബുക്ക്സ് ആണ് പ്രസാധകർ.

പ്രവീൺ വർഗ്ഗീസിന്റെ അമ്മ ലൗലി വർഗീസും കുടുംബവും കടന്നു പോയ തീക്ഷ്ണമായ അനുഭവങ്ങൾ  ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർ എന്ന നിലയിൽ രണ്ടു പേരെ യാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ അമേരിക്കൻ കാഴ്ചകൾ ഈ പുസ്തകത്തിലേക്ക് നൽകിയതിൽ ഞങ്ങൾക്ക് ഏറെ സന്തോഷിക്കുന്നു .

തന്റെ അമേരിക്കൻ സന്ദർശനവേളയിൽ ശിഥില മാകുന്ന കുടുംബബന്ധങ്ങളും , പെരുകുന്ന കുറ്റകൃത്യങ്ങളും നിത്യേന കാണുവാനും വായിച്ചറിയുവാനും കഴിഞ്ഞതിന്റെ ഭാഗമായി ലാസർ മണലൂർ എഴുതിയ ഒരനുഭവകഥയ്ക്കും നന്ദി.

അമേരിക്കൻ അനുഭവകഥകളുടെ ഈ സമാഹാരം തയ്യാറാക്കാൻ കൂടെ നിന്ന ഓരോരുത്തരും, അവരുടെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നു മാറി നിന്ന് എഴുതാൻ സമയം കണ്ടെത്തിയതിനും, ജീവിതത്തിൽ പറയാൻ മടിച്ച അനുഭവങ്ങൾ ലോകത്തിനു പങ്കു വച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

മികച്ച എഴുത്തുകാരെന്ന് അവകാശപ്പെടുന്നവരല്ല ഞങ്ങൾ. അതുകൊണ്ടുതന്നെ ഈ അനുഭവക്കുറിപ്പുകൾ, സാഹിത്യത്തിൻറെ മറവിൽ രചിക്കപ്പെട്ടതല്ലതെന്നതിലുപരി, നിർവ്യാജവും നിഷ്കളങ്കവുമായ തൂലികകൊണ്ട് എഴുതിയതാണ് എന്നോർമപ്പെടുത്തട്ടെ. വായനക്കാർ ഈ വികാരം ഉൾക്കൊണ്ട് ഞങ്ങളുടെ വാങ്മയത്തിൽ ലയിക്കുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒറ്റമരം
Next articleചെമ്പൈ കച്ചേരി
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English