കൂടെയൊരുവൻ കൂട്ടുകാരൻ
സ്വപ്‌നങ്ങൾ പലതെങ്കിലും
പങ്കിടാൻ മടിയാത്തവൻ
ദുഃഖങ്ങളുണ്ടെങ്കിൽ
കടം വാങ്ങുന്നവൻ
കണ്ണുകൾ വെവ്വേറെയെന്നാലും
കാഴച്ചകളൊരുമിച്ചു
പങ്കുവയ്ക്കുന്നവൻ
വിശക്കുമ്പോൾ എരുവിനും പുളിപ്പിനും
ഒരേ നവായ് മാറുന്നവൻ
വേർപെടുന്നേരം ഹസ്തങ്ങൾക്
സ്നേഹം പശയാക്കുന്നവൻ
ഒട്ടിയബന്ധത്തിൽ
വിരഹം മുറിവായേറ്റുന്നവൻ
കണ്ണുകൾ വറ്റിയാലുറവയാകുന്നവൻ കണ്ണീരണിയുമ്പോൾ തൂവലാകുന്നവൻ
വെയിലേറ്റു തളരുമ്പോൾ
തണലാകുന്നവൻ
തണലിൽ കൂടെയിരിക്കാൻ
പ്രിയമുള്ളവൻ
വെയിലിലും നിലാവിലും
നിഴലായ് നടക്കുന്നോൻ
കൂടെയൊരുവൻ കൂട്ടുകാരൻ