സ്വാതന്ത്ര്യം

ഇപ്പോൾ നീ എനിക്ക് അമൃതാണ്!

ഏറും തോറും വിഷമാകുന്ന അമൃത്‌

ആരെതിർത്താലും ഞാനത്

പാനം ചെയ്തുകൊണ്ടേയിരിക്കും.

 

അവസാന ശ്വാസവും നിലക്കും വരെ

ഹൃദയ താളം നില്ക്കും വരെ

ഞരമ്പുകളിൽ രക്തമുറഞ്ഞു തീരും വരെ…

 

ആചാര വെടികളില്ലാതെ

അശ്രുപൂജകളില്ലാതെ

ഞാനെന്നെ തിരിച്ചറിഞ്ഞ് …

 

മണ്ണിലെ മണ്ണായ്

ജലത്തിലെ ജലമായ്

ഞാൻ ഞാനായിത്തീരും വരെയ്ക്കും

ഞാനിത് പാനം ചെയ്തു കൊണ്ടേയിരിക്കും

 

എന്റെ സ്വാതന്ത്ര്യം,

ഏറും തോറും വിഷമാകുന്ന അമൃത് !

ഏറും തോറും വിഷമമാകുന്ന അമൃത്‌ !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here