വ്യക്തിയുടെ സ്വാതന്ത്ര്യം

images-2

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതം സാധാരണ വിശദീകരണങ്ങൾക്ക് വഴങ്ങുന്ന ഒന്നായിരുന്നില്ല.സമൂഹത്തിന്റെ പതിവ് രീതികളോട് കലാഹിച്ചും ഒരു പരിധി വരെ അവയെ പരിഹസിച്ചുമാണ് പുനത്തിൽ ജീവിച്ചത്. കഥാകാരന്റെ ജീവിതത്തിലെ ഈ കലാപം ഒരേ കയറിൽ വ്യക്തിയെ തളക്കാൻ വെമ്പിയ സമൂഹത്തോടയിരുന്നു.ഇതിനെപ്പറ്റി  കവിയും സഹയാത്രികനുമായിരുന്ന മനോജ് കുറൂറിന്റെ കുറിപ്പ് വായിക്കാം

 

‘വല്ലാതെ പിളർന്നു പോയ ഒരു സമൂഹമാണ്. ചിതറിപ്പോയതെല്ലാം ചേർത്തുവയ്ക്കാൻ പലരും ശ്രമിച്ചു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നൊക്കെ പറഞ്ഞുനോക്കി. പക്ഷേ പ്രശ്നങ്ങളും പളർപ്പുകളും പെരുകിയതേയുള്ളൂ. പരിഹാരങ്ങൾക്കു പിന്നെയും പലർ ശ്രമിച്ചു. അവയിൽ ചിലതു സൗമ്യവും ചിലതു കഠിനവുമായിരുന്നു. കഠിനമായപ്പോഴും നൈതികതയുടെ പേരിൽ അതിനെ പിന്തുണച്ചവർ ‘മറ്റൊരു വിധമായിരുന്നെങ്കിൽ’ എന്നു കൊതിച്ചു. എന്നാലും ‘ഏകജീവിതാനശ്വരഗാനങ്ങൾ’ ഒരു ചെവിയിലൂടെക്കടന്ന് മറുചെവിയിലൂടെ പുറത്തു പോയി. പിന്നെയും പിന്നെയും പിളർപ്പുകൾ കൂടിയതേയുള്ളു. കലർത്തിനോക്കി. ഫലംകണ്ടില്ല. ഇല്ലെന്നു പറഞ്ഞുനോക്കി. ആരും കേട്ടില്ല. ഒന്നിൽനിന്നു മറ്റൊന്നിലേക്കു മാറിനോക്കി; മറ്റതിന്റെ മഹത്വം പറഞ്ഞുനോക്കി.കമലയുടെയും കുഞ്ഞബ്ദുള്ളയുടെയും ഇടപെടലുകളെ അങ്ങനെ കാണാനാണു തോന്നുന്നത്. അല്ലാതെ മതവാദികൾക്ക് ആവേശംകൊള്ളാൻ അതിലൊന്നുമില്ല. അവരെ ഏറ്റെടുക്കാൻ ചെന്നാൽ വെട്ടിലാവുകയേയുള്ളു. അതിൽ ഒരു മതവും മേനിനടിക്കേണ്ട കാര്യമില്ല. അസംബന്ധങ്ങളെ നേരിടാൻ ഒരു വഴി എന്നുമാത്രം. സ്വന്തമെന്നവകാശപ്പെടുന്നവർ അവരെ അടക്കം ചെയ്തതെങ്ങനെ എന്നൊന്നും പരവശപ്പെടണ്ട. അടക്കം ചെയ്താലും അങ്ങനെ അടങ്ങിക്കിടക്കുന്നവരല്ല അവർ. അവരോട് അത്ര സ്നേഹമെങ്കിൽ അവർ അവശേഷിപ്പിച്ചുപോയ കുറേ എഴുത്തുകളുണ്ട്. അവ വായിക്കുക. (വായിച്ചിരുന്നെങ്കിൽ അവകാശവാദക്കാർ എന്നേ കളം വിട്ടേനെ!) അവർ ഇനിയും നിലനില്ക്കാൻ പോകുന്നത് ആ എഴുത്തുകളിലൂടെ മാത്രമാണ്.’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here