പതിവുപോൽ പാദങ്ങൾ സ്പർശിച്ചു
എന്നുടെ കരുണാർദ്രയായ ഈ ജന്മഭൂവിൽ
ഇന്നു നിൻ സ്പർശത്തിൽ
ഞാനറിഞ്ഞീടുന്നു
സ്വാതന്ത്ര്യലബ്ധിതൻ
പുണ്യ സ്പർശം.
അഭിമാനതാരമാണെന്റെ രാജ്യം
അതിലായ് ജനിച്ചതും എന്റെ ഭാഗ്യം.
അതിലൂടെ ഒരുപാട്
കാലമായ് യാത്രകൾ അതിലഭിമാനം കൊള്ളുന്നു ഞാൻ
ഇന്നു അതിലഭിമാനം കൊള്ളുന്നു ഞാൻ.
ഒരു കാട്ടുചോലയുടെ തീരത്തു നിൽപ്പു ഞാൻ
അതിലൊന്നു മെല്ലെ തൊട്ടിടുമ്പോൾ
ആ സ്പർശം എന്നിലായ്
കോൾമയിർ കൊള്ളിച്ചു
ആ കുളിർ എന്നുടെ സ്വാതന്ത്ര്യമാ.
ആ അനുഭൂതിയാ പടർന്നുനിൽപ്പൂ എന്നിൽ
ആ അനുഭൂതിയാ പടർന്നുനിൽപ്പൂ.
ഒരു മഞ്ഞുതുള്ളി പൊഴിക്കുമ്പോഴും
അതിലെന്റെ ദേഹം കുളിരുമ്പോഴും
ആ കുളിർ എന്നിലായ് പടരുമ്പോഴും
അതിലുണ്ട് എന്റെ ഈ സ്വാതന്ത്ര്യവും.
ഒരു കൊച്ചു കറുകയോട് എന്നുള്ളിൽ തോന്നിയ
മൃദുല വികാരങ്ങൾ
സ്വാതന്ത്ര്യമാ.
ഇവിടെ ഈ നിശ്വാസവായു ശ്വസിക്കുന്നു
അതിൽ ഉണ്ട് എന്റെ ഈ സ്വാതന്ത്ര്യവും.
ഒരു കുഞ്ഞു പൂവ് വിരിയുമ്പോഴും
അതിലായ് നാം ദർശിപൂ ഈ സ്വാതന്ത്ര്യവും.
നീലാകാശവും കൺചിമ്മും താരവും
ദർശിച്ചിടുന്നതോ സ്വാതന്ത്ര്യമാ എൻ സ്വാതന്ത്ര്യമാ.
ചുമ്മാ ചേമ്പിലക്കുള്ളിലായുള്ളൊരു
മഞ്ഞിൻ കണത്തെ ദർശിപ്പതും ഒരു സ്വാതന്ത്ര്യമാ.
ഒരു കവിത എന്നിൽ ജനിക്കുമ്പോഴും
അതു കടലാസിൽ ഒപ്പിയെടുക്കുമ്പോഴും
അവിടെ ഞാൻ കാണുന്നതെല്ലാം എന്റെ സ്വാതന്ത്ര്യമാ.
മത വർണ്ണ ഭേദമില്ലാതെ ജനിച്ചതും
അതിലായി ജീവിതയാത്ര തിരിച്ചതും
അതിലായ് അഭിമാനം കൊള്ളുന്നതെല്ലാമീ
അതിരുകൾ ഇല്ലാത്ത സ്വാതന്ത്ര്യമാ
എൻ സ്വാതന്ത്ര്യമാ
ഇതിനെല്ലാം വഴിവച്ച മഹാത്മാ അങ്ങയെ
ഒരുപാട് ഞാൻ ഇന്ന് ഓർത്തിരിപ്പൂ
ഒരു പാട് ഞാൻ ഇന്ന്
ഓർത്തിരിപ്പൂ.
സഞ്ജയ് പൂവത്തും കടവിൽ