നേരോടെ നിർഭയമെന്തും
നേടുവാനാശിക്കുന്നവൻ
സ്വതന്ത്രൻ
പ്രതികൂലമാം കാലമേറ്റിയ
തീനാളത്തിലും
നഗ്നമായ ചാട്ടവാറടിയിലും
സ്വയമവൻ കത്തിജ്വലിക്കും
തോക്കിന് മുൻപിൽ
അടിയറവില്ലാതെ
ഉള്ളിലേന്തിയ വെടിമരുന്നിൽ
ബോംബാകും
പൊട്ടിത്തെറിക്കുന്നത്
അർപ്പിത ബോധത്താലെങ്കിൽ
അതിലും വലിയൊരൂർജ്ജമാണ്
അവനിലെ സ്വയമൊരവബോധത്തിൻ
ആറ്റവും നിലനില്പിന്നാദർശവും
ശ്വസിച്ച വായു ജീവനിൽ പകർത്തിയ
ചേതനയും
നോക്കിയ പൂക്കളുടെ ഭംഗിയിൽ നിന്നും
നുകർന്ന അനുഭൂതിയും
ശബ്‍ദങ്ങൾ സമ്മാനിച്ച സംഗീതവും
തിരഞ്ഞെടുത്ത ഭക്ഷണ സ്വാദും
സമയനിശ്ചിതമായ് ഹോട്ടൽ
മുറിയിലെ
പഞ്ചനക്ഷത്ര വേശ്യയും
സ്വന്തമെന്ന തിരിച്ചറിവാണത്
പോരായ്മകളെമറന്ന്
നേരിലവൻ പോരാടും
അവനാണ് സ്വതത്രൻ
Click this button or press Ctrl+G to toggle between Malayalam and English