സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.
വെബ്സൈറ്റുകളിലും ഗൂഗിൾ ഡ്രൈവിലും ആൻഡ്രോയ്ഡ് ആപ്പുകളിലും ഉപയോഗിക്കാനുള്ള ഫോണ്ടുകളുടെ ഒരു ഡയറക്ടറിയാണ് ഗൂഗിൾ ഫോണ്ട്സ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസിലുള്ള ഫോണ്ടുകൾ മാത്രമാണ് ഇതിലുള്ളത്. ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ ഫോണിലോ നേരിട്ട് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ലാതെത്തന്നെ വിവരങ്ങൾ ഈ ഫോണ്ടുകൾ ഉപയോഗിച്ച് പ്രദർശിപ്പിക്കാനാവും.
ഉദാഹരണത്തിന് ഗൂഗിൾ ഡോക്സിലോ പ്രെസന്റേഷനിലോ മലയാളം രേഖകൾ തയ്യാറാക്കുമ്പോൾ അത് എഴുതുന്നയാളുടെയോ വായിക്കുന്നയാളുടെയോ സിസ്റ്റത്തിൽ മഞ്ജരി ഫോണ്ട് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പോലും ഇനി മഞ്ജരിയി ഉപയോഗിക്കാം. അതുപോലെ ബ്ലോഗ്, വെബ്സൈറ്റ് തുടങ്ങിയവയിൽ മലയാളം മഞ്ജരിയിൽ തന്നെ കാണിക്കാൻ വേണ്ടി തയ്യാറാക്കാനും കഴിയും. ആൻഡ്രോയ്ഡ് അപ്പ് ഡെവലപ്പർമാർക്ക് ഈ ഫോണ്ടുകൾ എളുപ്പത്തിൽ ആപ്പുകളിൽ ചേർക്കാനും സാധിക്കും
എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ വിശദാംശങ്ങൾ https://blog.smc.org.in/manjari-gayathri-chilanka-in-google-fonts/
Click this button or press Ctrl+G to toggle between Malayalam and English