സൗജന്യ ചലച്ചിത്ര പ്രദർശനം എറണാകുളത്ത് നാളെ മുതൽ

എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 8 മുതൽ 30 വരെ വാരാന്ത്യ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ചലച്ചിത്ര/ ഡോക്യുമെൻററി പ്രദർശനം സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ആറുമണി മുതലാണ് പ്രദർശനം. ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ വിവര പൊതുജന സമ്പർക്ക വകുപ്പിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെയാണ്പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഫിഷർ സ്റ്റീവൻസ് സംവിധാനം ചെയ്ത കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ബിഫോർ ദ ഫ്ലഡ് എന്ന ഡോക്യുമെന്ററി ആണ് എട്ടിന് വൈകീട്ട് ആറരയ്ക്ക് പ്രദർശിപ്പിക്കുക. നടൻ ലിയനാർഡോ ഡികാപ്രിയോ വിവിധ ഇടങ്ങൾ സന്ദർശിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് വിവരിക്കുന്നു.

സെയ്താ തോറുൻ സംവിധാനം ചെയ്ത തുർക്കി ഡോക്യുമെൻററി ‘ക്യാറ്റ്’ ഡിസംബർ ഒമ്പതിന് പ്രദർശിപ്പിക്കും. ഇസ്താൻബുൾ എന്ന് പുരാതന നഗരവും അതിലെ ആളുകളും പൂച്ചകളുടെ കണ്ണിലൂടെ നോക്കി കാണുന്ന ഡോക്യുമെൻററി ആണിത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here