നഗരഹൃദയത്തിൻ ഇരുണ്ട കോണിൽ,
ഇത്തിരിക്കനിവുള്ള തെരുവിളക്കിൽ നിന്ന്
കാച്ചിക്കുറുക്കിയ വെട്ടം പരന്നിടത്തായ്
അധരങ്ങളും തേഞ്ഞ കവിൾത്തടവും
ചായങ്ങളിൽ മുക്കിത്തുടുപ്പിച്ച്
ഉടൽ വിറ്റു വാഴുന്ന ജീവിതങ്ങൾ,
മുപ്പതോളമെങ്കിലും കണ്ടു കാണും .
ഞരമ്പുകളിൽ മെല്ലെ അരിച്ചുകയറും
അണുപുഞ്ജങ്ങൾക്കു വേണ്ടി
ഭരണകൂട പണ്ടകശാലകളിൽ,
ഇരുട്ട് മാളങ്ങളിൽ,
ഇരവിന്റെ നാഡികൾ മെല്ലെ മീട്ടി
മഹാമാരിയിൽ മുങ്ങുന്ന കടലാസുതോണികൾ,
ഇവർ മാത്രമാകാം…
തെരുവിന്റെ വന്യമേധമായ്
അലയുന്നതിവർ മാത്രമാകാം.
Click this button or press Ctrl+G to toggle between Malayalam and English