ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര മെസെ ഹാളില്‍ തുടക്കമായി.ഈ വര്‍ഷത്തെ അതിഥി രാജ്യം ഫ്രാന്‍സ് ആണ്. 172000 ചതുരശ്ര മീറ്ററില്‍ 17 ഹാളുകളിലായി 110 രാജ്യങ്ങളില്‍ നിന്നും 7150 പ്രദര്‍ശകര്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഫ്രാന്‍സില്‍ നിന്ന് എഴുത്തുകാരും, പ്രസാധകരും ഉള്‍പ്പെടെ 135 പ്രദര്‍ശകര്‍ ഹാള്‍ 04 ല്‍ പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കും. പുസ്തകമേളയില്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 7300 പ്രദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 15 വരെ നീളുന്ന മേളയില്‍ മൂന്ന് ലക്ഷം സന്ദര്‍ശകരെയും പ്രതീക്ഷിക്കുന്നു.
നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക്. അച്ചടിയുടെ കണ്ടുപിടുത്ത കാലത്ത് തന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രാദേശിക പുസ്തക വില്പനക്കാര്‍ ആരംഭിച്ച മേള ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ പ്രസക്തി നഷ്ടപ്പെട്ട മേള രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1949ല്‍ സെന്റ് പോള്‍സ് ചര്‍ച്ചില്‍ ഇന്നത്തെ രൂപത്തില്‍ പുനരാരംഭിയ്ക്കുകയായിരുന്നു.1976 മുതല്‍ ഒരു രാജ്യത്തെ അതിഥി രാജ്യമായി മേളയിലേയ്ക്ക് ക്ഷിണിക്കാറുണ്ട്.