ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം നൊറോണയ്ക്ക് സമ്മാനിച്ചു

ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയ്ക്ക് സമ്മാനിച്ചു. നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയുംപ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെമ്പില്‍ ജോണിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് ചെമ്പ് സെന്റ് തോമസ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം കൈമാറി.

ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു . സി.കെ.ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ ലാല്‍ ജോസ്, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, അഡ്വ. പി.കെ. ഹരികുമാര്‍, പള്ളിപ്പുറം മുരളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here