1. പ്രകൃതി
—————-
പ്രകൃതിക്ക് വേണ്ടത്
കവിതകളോ,
പോസ്റ്ററുകളോ അല്ല…..!!
പരിചരണമാണ്
സംരക്ഷണമാണ്…..!!
2. (അ)സത്യം
———————
കള്ളങ്ങൾക്ക് ഉള്ള
സൗന്ദര്യം
സത്യത്തിന് ഉണ്ടാകാറില്ല….!!
3.അതിജീവനം
————————–
പുഴുക്കൾ ഇനിയും
എന്നെ ആസ്വദിച്ചാലും,
ഞാനിനിയും തളിർക്കും,
പൂക്കും, കായ്ക്കും…..!!
4.ജീവിതം
—————-
ഇടയ്ക്ക് കാർമേഘങ്ങൾ
വരാം പോകാം,
പക്ഷേ മാനം എപ്പോഴും
തെളിഞ്ഞു തന്നെ കിടക്കും..!!
അങ്ങനെ ആണ് ജീവിതവും…!!
5.മകൾ
————-
ഞാനെന്ന പൂമരത്തിൽ
വളരുന്ന കുഞ്ഞുമൊട്ടാണ് നീ…!
ഇതളുകൾ വിടർത്തി
വിരിയുന്ന ദിനത്തിൽ
നിന്നെ വസന്തം തേടിയെത്തും….!!
6.നിമിഷങ്ങൾ
———————-
പോയതിനെക്കാളും
എത്രയോ സുന്ദരമാണ്,
വന്നതും
വരാനിരിക്കുന്നതും !!
7.പാഠങ്ങൾ
———————
ചിലര് നമ്മെ
പാഠം പഠിപ്പിക്കും !!
ചിലര് നമ്മളിൽ
നിന്നും പാഠം
പഠിച്ചിട്ട് പോകും !!
8.വാർധക്യം
——————-
ജീവിതത്തിന്റെ
സായാഹ്‌നത്തിലാകാം
എന്നിൽ ജാരാനരകൾ
ബാധിക്കുന്നത്!!
9.മൂല്യം
———–
ആളുകൾ
ജീവിച്ചിരിക്കുമ്പോൾ
അവരുടെ വില അറിയില്ല,
പക്ഷേ അവർ ഇല്ലാതെ
ആകുമ്പോഴാണ് ആ വില
നാം അറിയുന്നത്!!
10.അനുകരണം
————————-
നമ്മൾ ആരെയും
അനുകരിക്കുന്നതിൽ
പ്രാധാന്യമില്ല,
നമ്മുടെ പ്രവൃത്തിയെ
മറ്റുള്ളവർ
അനുകരിക്കുന്നതിലാണ്
നമ്മുടെ വിജയം….!!