കൺകളിൽ തീപ്പന്തം പടർത്തും
പകലിന്റെ ചിത്രം കണ്ണുനീരിൽ
ഇടിവാൾ മുനകളാൽ കൊയ്യുമ്പൊ-
ഇരവിന്റെ വഴികൾക്കു രക്തദാഹം.
ചോരുന്ന കൂരതൻ തൂണുകൾ
കുരുക്കസ്ഥിതൻ ആസ്തിക്ഷയത്തിൽ
തുണയറ്റ ജീവിത മാന്ദ്യത്തിൽ
തണലറ്റു വേനലിൽ വിങ്ങവേ.
ഇലയറ്റ ഭൂമിതൻ നടുമാറിലേക്കതിൽ
പിറക്കുന്ന ജീവൻ വിശപ്പിന്റലച്ചിൽ
കതിരറ്റ ഭൂമിയിൽ കണിവെച്ചതൊക്കേം
കവർന്നെത്ര മാത്രം കലർന്നെത്ര മായം.
കടൽ വറ്റിയുള്ളം കനലാഴി തീർക്കുമ്പൊ-
കണ്ണീരിൽ തീർക്കാം ഉപ്പറ്റ കടലും.
അതിരറ്റ ഭൂമിതൻ സീമന്തരേഖയ്ക്കു
വഴിവെച്ചതാരോ സൊരുക്കൂട്ടിയണുവും
രംഗത്തുണർത്തുമ്പൊ സ്ഫോടനം ഭീമം
പൊട്ടക്കലപ്പാളി ഭൂമി കരിക്കട്ട.
Click this button or press Ctrl+G to toggle between Malayalam and English