പെയ്തൊഴിയാത്തൊരു കാർമേഘമാണെങ്കിലും മിഴികൾ..
തോരാതെയൊന്നു പെയ്തിരുന്നെങ്കിൽ എന്തൊരാശ്വാസമായിരുന്നെനെ…
വിതുമ്പുവാൻ വെമ്പുന്നൊരധരങ്ങൾ തുന്നികെട്ടാതിരുന്നെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
എരിഞ്ഞമരുമെൻ നെഞ്ചകത്തിൽ
വൃശ്ചിക കുളിർകാറ്റൊന്നു വീശിയെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
കാതോർത്തിരിക്കുമെൻ പ്രാണസഖിതൻ പദസ്വനം കേട്ടിരുന്നെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
നെഞ്ചകകൂട്ടിലെ വെള്ളരിപ്രാവിനെ പറത്തീടുവാൻ
നീയെന്നരികിൽ വന്നീടുമെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
മഴവില്ലുപോൽ വിരിയും നിന്നോർമകൾ തൻ മടിത്തട്ടിൽ ഒന്നു മയങ്ങാനാകുമെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
എല്ലാം മറന്നങ്ങിനെ ഉറങ്ങുമായിരുന്നെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
ഉറക്കെ തുടിക്കുമെൻ ഹൃദയമണിവീണ തന്ത്രികൾ ഒരു വേള നിശ്ചലമായെങ്കിൽ,
എന്തൊരാശ്വാസമായിരുന്നെനെ…
എന്തൊരാശ്വാസമായിരുന്നെനെ……