ഒരിക്കൽ പടിയിറങ്ങണം
എനിക്ക് വേണ്ടി
പെയ്യാൻ കാത്തുനിന്ന
മഴയ്ക്കുവേണ്ടി……
ഓരോ തുള്ളികളും
അടർന്നു വീഴുന്നത്
അറിഞ്ഞുകൊണ്ട്….
ശക്തിയിൽ നിലം
പതിക്കുന്ന ആ
വലിയ തുള്ളികൾ
എന്റെ ശരീരത്തെയാണ്
വേദനിപ്പിക്കുന്നതെ-
ന്നറിഞ്ഞുകൊണ്ട്….
കനംതൂങ്ങി നിന്ന
കാർമേഘങ്ങൾ
ഭാരമിറക്കി
മറനീക്കിയകലുംവരെ
നോക്കിനിക്കണം…..
മുഴുവനായി എനിക്ക്
വേണ്ടി പെയ്യാതെ,
ആർക്കോക്കെയോ
വേണ്ടി പിന്നെയും
പെയ്യുവാനായി
ബാക്കിവെച്ചു പോകുന്ന
ആ മഴയ്ക്ക് വേണ്ടി……
പകരം വയ്ക്കാൻ
ആവി പറക്കുന്ന
ഓർമചൂടും തന്നകന്ന്
പോകുന്ന ആ നിത്യ
സഞ്ചാരിക്കായി
പടിയിറങ്ങണം…….