ജനിച്ച വീടിന്റെയും
വരിച്ച വീടിന്റെയും
ഇടയിലാണ്
നിന്റെ കർമ്മമണ്ഡലം.
അമ്മായി അമ്മ
നീട്ടിയടിച്ചാൽ
നാത്തൂൻമാർ വഴി
നീ അടുത്ത പോസ്റ്റ്
നോക്കി ഓടണം.
ജനിച്ച വീട്ടുകാർ
തിരിച്ചടിച്ചാൽ
നീ വീണ്ടും
എതിർ പോസ്റ്റിൽ
പോയി വീഴണം.
ഇവിടെ റഫറിമാർ
ഉറക്കത്തിലാണ്.
കളി നിയമങ്ങൾ
നിർമ്മിച്ച ഫിഫയും.
ഫ്ലഡ് ലൈറ്റിന്
നിറം മങ്ങുമ്പോൾ
കാറ്റ് പോയി
നിനക്ക് അൽപ്പം
വിശ്രമിക്കാം.
കളി കഴിഞ്ഞ്
കാണികൾ
പോയി മറഞ്ഞാൽ
മൈതാനത്തിന്റെ
ഒരു മൂലയിൽ
ഒറ്റക്കിരുന്ന് കരയാം.