ഫോമാ ക്യാപിറ്റൽ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും സിമ്പോസിയവും നവംബര്‍ 21-ന്

വാഷിംഗ്‌ടൺ: ഫോമായുടെ പുതിയ ഭരണനേതൃത്വത്തില്‍ വര്‍ദ്ധിത വീര്യത്തോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുന്ന ഫോമായുടെ ക്യാപിറ്റൽ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30 ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫോമാ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. കാപ്പിറ്റല്‍ റീജിയന്‍ പ്രവര്‍ത്തകരെ കൂടാതെ ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവും   പങ്കെടുക്കുന്നു.

യൂത്ത് ഫോറവും വനിതാ ഫോറവും പങ്കെടുക്കുന്ന ഈ മീറ്റിംഗില്‍ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന ‘Journey to USA’ എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തുവാന്‍ പ്രവര്‍ത്തകര്‍ തയ്യാറായിക്കഴിഞ്ഞു.

കുടിയേറ്റ മലയാളികള്‍ക്കിടയില്‍ തലമുറകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ആശയങ്ങളും, കാഴ്ചപ്പാടുകളും, പൊരുത്തക്കേടുകളും തുറന്നു ചര്‍ച്ച ചെയുന്ന ഈ പരിപാടിയുടെ ഉദ്ദേശം ഒന്നാം തലമുറയെയും രണ്ടാം തലമുറയെയും തുടര്‍ തലമുറകളെയും അവരുടെ വീക്ഷണ ഗതിയില്‍ സമരസപ്പെടുത്തുവാന്‍ ഉതകുന്ന ആശയങ്ങള്‍ കൈമാറുക എന്നതാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളി കുടിയേറ്റത്തിന്റെ ആരംഭം മുതലുള്ള അനുഭവങ്ങളും സാഹചര്യങ്ങളും സ്വപ്നങ്ങളും ചര്‍ച്ചകളിലൂടെ പങ്കുവയ്ക്കുവാനാണ് ശ്രമിക്കുന്നത്. യുവജനങ്ങള്‍ നേതൃത്വം നല്‍കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഈ സംവാദ പരമ്പര രണ്ടു തലമുറകള്‍ക്കിടയിലെ ആശയദുരം ദൂരീകരിക്കുവാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.

1960 കളില്‍ അമേരിക്കയില്‍ കുടിയേറിയ ബഹുമാന്യരായ ചില മലയാളി സുഹൃത്തുക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കു വയ്ക്കും. ഈ തുറന്ന ചര്‍ച്ചകള്‍ തുടര്‍ ചര്‍ച്ചകളായി സമൂഹ മാധ്യമങ്ങളിലൂടെ തുടരുന്നതും അമേരിക്കയിലുടനീളമുള്ള അംഗങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കുന്നതുമായിരിക്കും. കാപ്പിറ്റല്‍ റീജിയന്‍ യൂത്ത് ഫോറം പ്രവര്‍ത്തകരായ നയന സെലിന്‍ സേവ്യര്‍, പൂര്‍ണ്ണിമ റ്റോമി, അലന്‍ സാജു എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

വ്യത്യസ്ത കലാ, സാംസ്‌കാരിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here