ഫോമാ മിഡ് അറ്റലാന്റിക് റീജിയൻ  – എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം

 

 

ഫോമാ മിഡ് അറ്റലാന്റിക്   റീജിയനും  ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ചേർന്നു. മിഡ് അറ്റലാന്റിക്  റീജിയണിലെ വിവിധ  സംഘടനകളിൽ നിന്നും നേതാക്കന്മാർ ഫോമാ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. കമ്മിറ്റിയോടൊത്ത് ശക്തമായി പ്രവർത്തിക്കുമെന്ന് ഏവരും ഒറ്റകെട്ടായി ഉറപ്പു നൽകി

 

ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ് ,  ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ ,  വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ  സന്നിഹിതരായിരുന്നു

 

മിഡ് അറ്റലാന്റിക് റീജിയൺ  ആർ വി പി  ബൈജു വർഗ്ഗീസിന്റെ   അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീദേവി അജിത്ത് കുമാറി  ന്റെ സ്വാഗത ഗാനത്തോട് കൂടെ ആരംഭിച്ചു.  ബൈജു വർഗ്ഗീസ്  മിഡ്  അറ്റ് ലാന്റിക്   റീജിയണിലെ വിവിധ അസോസിയേഷൻ ഭാരവാഹികളെയും നേതാക്കളെയും ഫോമാ  എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സ്വാഗതം ചെയ്തു. 2020-2022 റീജിയണിന്റെ പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അസ്സോസിയേഷനുകളുടെയും സഹായവും സഹകരണവും ആവശ്യമാണെന്നും അദ്ദ്യേഹം പറഞ്ഞു. പ്രത്യേകിച്ച് ഫോമാ പ്രസിഡന്റ് ഇതേ റീജിയനിൽ നിന്നുള്ള ആളായത് കൊണ്ട് റീജിയൺ പ്രവർത്തനങ്ങൾ ശക്തമായി തന്നെ   നടക്കുമെന്ന്  ഉറ പ്പുണ്ടെന്ന്  അദ്ദേഹം  എടുത്തു പറഞ്ഞു.   മുൻ  ആർ വി പി  ബോബി തോമസ് റീജിയന്റെ 2018-2020 ലെ പ്രവർത്തനങ്ങൾക്ക് എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി അറിയിച്ചു.

അനു സ്‌കറിയ , മനോജ് വർഗ്ഗീസ്   ( ഫോമാ നാഷണൽ കമ്മിറ്റി ) , രാജു വർഗ്ഗീസ്  (ഫോമാ   കംപ്ലയൻസ്  കമ്മിറ്റി ചെയർമാൻ ) യോഹന്നാൻ ശങ്കരത്തിൽ (ഫോമാ ജുഡീഷ്യൽ വൈസ് ചെയർമാൻ),മുൻ ആർ വി പി യും ഫോമ 2016 -2018  ലെ സെക്രട്ടറി ജിബി തോമസ് , മുൻ ആർ വി പി  സാബു സ്‌കറിയ , മുൻ നാഷണൽ  കമ്മിറ്റി മെമ്പർ  മാരായ ചെറിയാൻ കോശി, സണ്ണി എബ്രഹാം, മുൻ ജുഡീഷ്യൽ കൗൺസിൽ ചെയര്മാന് പോൾ സി മത്തായി വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്  ദീപ്‌തി നായർ   (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി – കാൻജ്  ),സിറിയക് കുരിയൻ, ജിയോ ജോസഫ്   (കേരള സമാജം ഓഫ് നോർത്ത് ജേർസി – കെ എസ് എൻ ജെ ) ഷാലു  പുന്നൂസ്, ബിനു ജോസഫ്  (മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (എം എ പി ), രാജു വര്ഗീസ്, സ്റ്റാൻലി ജോൺ (സൗത്ത് ജേർസി മലയാളി അസോസിയേഷൻ), ജെയ്‌മോൾ ശ്രീധർ (2018 -2020 ഫോമാ വുമൺസ് ഫോറം മെമ്പർ, കല  പ്രസിഡന്റ്), അജിത് ചാണ്ടി , മധു  (ഡെലവെയർ  മലയാളി അസോസിയേഷൻ –ഡെൽമ )   എന്നിവർ ഭാവി പരിപാടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. നാഷണൽ കമ്മിറ്റി മെമ്പർ  അനു സ്‌ക റിയ   നന്ദി പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here