പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വണ്‍ഷനിലെ സാഹിത്യ സമ്മേളനത്തിന്റെ
മുഖ്യാഥിതി ആയി ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവായ കെ. സച്ചിദാനന്ദന്‍ പങ്കെടുക്കും 2018 ജൂലൈ 4 മുതല്‍ 7 വരെയാണ് കണ്‍വന്‍ഷന്‍.ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍സെന്റര്‍ ആന്‍ഡ് കാസിനോയില്‍ വെച്ചാണ് പരിപാടി. കവി കൂടിയായ അബ്ദുള്‍ പുന്നയൂര്‍ക്കുളമാണ് സമ്മേളനത്തിന്റെ ചുമതല വഹിക്കുന്നത്.രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനിലെ സാഹിത്യോത്സവത്തില്‍ കവിത, കഥ, ലേഖനം, നോവല്‍ , ഹാസ്യം, സഞ്ചാരസാഹിത്യം, ഇവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍, ഇംഗ്ലീഷ് തര്‍ജിമകള്‍,എന്നിവ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. കണ്‍വന്‍ഷനോടനുബന്ധിച്ച് കവിയരങ്ങും നടക്കും
Home പുഴ മാഗസിന്