കവിതയ്ക്കുള്ള 2018ലെ ഫൊക്കാന അന്തർദേശീയ പുരസ്കാരം നേടിയ എസ്. രമേശന് എറണാകുളത്ത് 16ന് പൗരസ്വീകരണം നൽകും. എറണാകുളം പബ്ലിക് ലൈബ്രറി, എം.കെ. സാനു ഫൗണ്ടേഷൻ, ചവറ കൾച്ചറൽ സെന്റർ, ആർടിസ്റ്റ് പി.ജെ. ചെറിയാൻ ഫൗണ്ടേഷൻ, പി.ജെ. ആന്റണി ഫൗണ്ടേഷൻ എന്നീ സംഘനകൾ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.
എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ 16ന് വൈകുന്നേരം 5.30നു നടക്കുന്ന സ്വീകരണയോഗത്തിൽ പ്രഫ. എം.കെ. സാനു, പി. രാജീവ്, പി.ടി. തോമസ് എംഎൽഎ, കെ. ബാലചന്ദ്രൻ, പ്രഫ. തോമസ് മാത്യു, ടി.എം. എബ്രഹാം, ശ്രീകുമാർ മുഖത്തല, ഫാ. റോബി കണ്ണൻചിറ തുടങ്ങിയവർ പ്രസംഗിക്കും.