ഫൊക്കാന ഭരണഘടന പ്രകാരമുള്ള ഇലക്ഷന്‍ നടത്തിയാലല്ലാതെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും ഒത്തുതീര്‍പ്പിനു തങ്ങള്‍ എതിരല്ലെന്നും സുധാ കര്‍ത്തായും ടോമി കൊക്കാട്ടും നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എബ്രഹാം കളത്തില്‍, അലക്‌സ് തോമസ്, സുജ ജോസ്, ലൈസി അലക്‌സ്, ഷീല ജോസഫ്, ബോബി ജേക്കബ്, ജോസഫ് കുര്യപ്പുറം, വിനോദ് കെയാര്‍കെ, പ്രസാദ് ജോണ്‍, രാജു സഖറിയാ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
സംഘടന ഒന്നായി പോകണമെന്നാണ് ആഗ്രഹം. എന്നാല്‍ അത് ഭരണഘടനയ്ക്കനുസരിച്ചാവണം. ഭാരവാഹികള്‍ ഇന്നാരാണെന്നു മുന്‍കൂട്ടി തീരുമാനിക്കാനാവില്ല. അവര്‍ നിയമാനുസൃതം തെരഞ്ഞെടുക്കപ്പെടണം. ഓരോ ദിവസവും ഓരോ തരം അനുഭവങ്ങളാണെന്നു സുധാ കര്‍ത്താ പറഞ്ഞു. മുന്‍കാല നേതാക്കള്‍ പരിപോഷിപ്പിച്ചാണ് ഫൊക്കാന ഇന്നത്തെ നിലയില്‍ എത്തിയത്. അവരോട് സംഘടനയ്ക്ക് കടപ്പാടുണ്ട്. 2006ല്‍ ഉണ്ടായ പിളര്‍പ്പിന്റെ സമാന അനുഭവമാണ് ഇപ്പോള്‍. അന്നത്തെ പിളര്‍പ്പ് സംഘടനയെ വലിയ തോതില്‍ ബാധിച്ചു.
ഒരു കണ്‍വന്‍ഷന്‍ മോഹിച്ചിരിക്കെയാണ് കോവിഡ് വന്നത്. ഇലക്ഷന്‍ നടത്താന്‍ ഒരു വിഭാഗം നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒരു വിഭാഗം മാറി നിന്നു. നാഷണല്‍ കമ്മിറ്റി തീരുമാനമനുസരിച്ചായിരുന്നു അത്. പല കാര്യങ്ങളും ചെയ്യേണ്ടത് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ്. പക്ഷെ അതൊന്നും ഒരു വിഭാഗം കണക്കിലെടുത്തില്ല.
ഒരു കണ്‍വഷന്‍ നടത്താന്‍ മാധവന്‍ നായര്‍ക്ക് അവകാശമുണ്ട് എന്ന നിലപാടിലായിരുന്നു നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍. എന്തായാലും ഒക്‌ടോബര്‍ 31 നു ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ സംഘടനയില്‍ ഇലക്ഷന്‍ നടത്താനും മുന്നോട്ടു പോകാനുമുള്ള തീരുമാനങ്ങളാണ് എടുത്തത്. ആര്‍ക്കും മുന്‍പില്‍ താങ്ങള്‍ വാതില്‍ കൊട്ടിയടക്കുന്നില്ല. ഒരു പിളര്‍പ്പ് ആഗ്രഹിക്കുന്നുമില്ല-സുധാ കര്‍ത്താ വ്യകതമാക്കി.
മാധവന്‍ നായരെ അഞ്ചു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു എന്ന് പറഞ്ഞ കമ്മിറ്റിയുമായാണ് അദ്ദേഹം ഇപ്പോള്‍ ചങ്ങാത്തം കൂടിയിരിക്കുന്നതെന്നു ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ വിനോദ് കെയാര്‍കെ പറഞ്ഞു.
താങ്ങളോടൊപ്പം 41 സംഘടനകളുണ്ട്, സുതാര്യമായി ഇലക്ഷന്‍ നടത്തും. 1983 ല്‍ ന്യുയോര്‍ക്ക് ക്വീന്‍സില്‍ സ്ഥാപിതമായി 1985ല്‍ രജിസ്റ്റര്‍ ചെയ്ത ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക എന്ന സംഘടനയുടെ ഭാഗമാണ് തങ്ങള്‍.
2008 ല്‍ ഫൊക്കാന ഐ.എന്‍.സി എന്ന പേരില്‍ മറ്റൊരു സംഘടന മെരിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇലക്ഷന്‍ നടത്തിയതിനെതിരെയാണ് ക്വീന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പക്ഷെ ഒരു വിധിയും വന്നിട്ടില്ല. ഫൊക്കാന എല്‍.എല്‍.സി. എന്നും മറ്റുമുള്ള രജിസ്‌ട്രേഷനുമായി ഫൊക്കാനയ്ക്ക് ബന്ധമില്ല. ഫൊക്കാന ഇങ്ക്‌നു യാതൊരു ഭരണഘടനയുമില്ല. ഫൊക്കാന ഇങ്ക് ന്റെ പേരില്‍ ടാക്‌സ് കൊടുത്തിട്ടുണ്ട്.
ഇപ്പോള്‍ ഐക്യത്തിലെത്താനായി ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്ന് ടോമി കോക്കാട്ട് പറഞ്ഞു. താനറിയാതെ നേരത്തെ നടന്ന ചര്‍ച്ചകള്‍ ശരിയല്ല. മാധവന്‍ നായരും ലീലാ മാരേട്ടും എതിര്‍പക്ഷത്തു പോയത് കൊണ്ട് പ്രത്യേക പ്രശ്‌നമൊന്നുമില്ല. ശരിയായ ഇലക്ഷന്‍ വേണമെന്ന ഒരു തത്വത്തിനായാണ് തങ്ങള്‍ നിലകൊള്ളുന്നത്. ഇലക്ഷന്‍ നടത്തുമ്പോള്‍ ജോര്‍ജി വര്‍ഗീസ് വിജയിച്ചാലും പ്രശ്‌നമൊന്നുമില്ല. പ്രസിഡന്റ് ഇലക്ട് എന്നൊരു തസ്തിക ഫൊക്കാനയിലില്ല. അങ്ങനെ തീരുമാനിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.
ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ ജോസഫ് കുരിയപ്പുറം, ബോബി ജേക്കബ്, ജോര്‍ജ് ഓലിക്കല്‍ എന്നിവരാണ്.
തങ്ങളാണ് യാഥര്‍ത്ഥ ഫൊക്കാന എന്ന് മുന്‍ ജനറല്‍ സെക്രട്ടറിയായ ബോബി ജേക്കബ് പറഞ്ഞു. മെരിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്‌തെ ഫൊക്കാന ഇങ്ക്മായി മാത്രമാണ് തങ്ങള്‍ക്ക് ബന്ധമെന്ന് എതിര്‍ വിഭാഗം സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് അലക്‌സ് തോമസ് പറഞ്ഞു. ഫൊക്കാന ഇങ്ക് രജിസ്റ്റര്‍ ചെയ്തത് പാര്‍ത്ഥസാരഥി പിള്ളയുടെ പേരിലാണ്. സുധാ കര്‍ത്താ ആണ് ഡയറക്ടര്‍.
ഈ സംഘടനയില്‍ നീതി ഉണ്ട് എന്നത് കൊണ്ടാണ് താന്‍ സഹകരിക്കുന്നതെന്നു ഷീലാ ജോസഫ് പറഞ്ഞു.
ഇലക്ഷന്‍ ശരിയായി നടത്തിയില്ല എന്നാതാണ് കേസിലെ വിഷയമെന്നു ജോസഫ് കുര്യപ്പുറം ചൂണ്ടിക്കാട്ടി. വീണ്ടും ഇലക്ഷന്‍ നടത്താനെ ഏതു കോടതിയും പറയു.
ആര് മുന്‍കൈ എടുത്തു ചര്‍ച്ച നടത്തിയാലും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് സുധാ കര്‍ത്താ പറഞ്ഞു.
ഡോ. ജോര്‍ജ് കാക്കനാട്ട്, റെജി ജോര്‍ജ്, ഫ്രാന്‍സിസ് തടത്തില്‍, ജോസ് കാടാപ്പുറം, മനു തുരുത്തിക്കാടന്‍, ജോര്‍ജ് തുമ്പയില്‍, ജീമോന്‍ ജോര്‍ജ്, ബിജു ജോണ്, ജിന്‍സ്‌മോന്‍ സഖറിയാ, ആഷ്‌ലി ജോര്‍ജ്, പി.പി. ചെറിയാന്‍, ജോര്‍ജ് ജോസഫ്, സണ്ണി മാളിയേക്കല്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.