തെളിഞ്ഞ നിർമ്മലഭാവത്താൽ നീലാകാശം
മഴവില്ലു വിരിച്ചു വ്യോമപാത
നെഞ്ചിൽനിറയെ യുദ്ധമേഘങ്ങൾ
താഴെ വിജയ പതാകകൾ ചൂടിയ പർവ്വത മുനമ്പുകൾ
കുന്നുകൾക്കായി രക്തവും മാംസവും ചിന്തി
പോരാട്ടത്തിൻെറ പാതിത്താഴ്ന്ന
തിരശീലകാണാതെ ആനന്ദലഹരിയിൽ കൈകളുയർത്തുന്നു
ബോംബറിൻെറ റഡാറിൽ പതിഞ്ഞ പോരാളികൾ
ട്ടാങ്കുകളൊരുമിച്ചു പോർവിളിക്കുമ്പോൾ
പഴയൊരു ഗുസ്‌താവിൻെറ കാഹളമായി
മരണത്തിൻെറ ചിറകടി ശബ്ദത്തെ മായ്ക്കുന്നു.
വേഗതകുറയാതെ ഈ പോരാളി വാഹകപ്പക്ഷി
ഭയമരീചികയാം വായുവിൽ മുന്നോട്ടു പായവേ
പതനത്തിൻ അഗ്നിയുമായെത്തുന്ന അസ്ത്രങ്ങൾ
ഇഴ വ്യതിയാനത്തിൽ വഴിപിഴയ്ക്കുന്നു
മരണമില്ലാതെ താഴെ പതനമരുതെന്നു പ്രാർത്ഥന
അവിടെ നരകവും തടവറയും ജീവിതവുമൊന്ന്